പാമ്പാടി:ഡോക്ടർ സുകുമാർ അഴീക്കോട് സി രാധാകൃഷ്ണൻ ജസ്റ്റിസ് കെ ടി തോമസ് ഡി വിനയചന്ദ്രൻ പ്രൊഫസർ എം അച്യുതൻ കെ എൻ മോഹനവർമ്മ എൻ വി പി ഉണിത്തിരി എം ജയചന്ദ്രൻ ഐഎഎസ് ഡോക്ടർ ബി ഇക്ബാൽ. അഡ്വക്കേറ്റ് കുമരകം ശങ്കുണ്ണിമേനോൻ തുടങ്ങി കലാ സാംസ്കാരിക സാഹിത്യ രംഗത്തെ 48 പ്രതി ഭകളുടെ ലേഖനങ്ങളും കഥയും കവിതയും ആണ് സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊൻകുന്നം വർക്കി എന്ന മഹാനായ എഴുത്തുകാരനെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതാണ് സ്മരണികയുടെ നവീകരിച്ച പുതിയപതിപ്പിലൂടെ നവലോകം ലക്ഷ്യമിടുന്നത്. നവലോകം പ്രസിഡണ്ട് കൂടിയാണ് വി എൻ വാസവൻ. യോഗത്തിൽ നവലോകം വർക്കിംഗ് പ്രസിഡണ്ട് കെ പി ഗോപാലകൃഷ്ണൻനായർ അധ്യക്ഷനായി. സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ കെ എം രാധാകൃഷ്ണൻ. എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ.റെജി സഖറിയ ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ എസ് സാബു പാമ്പാടി സർവീസ് ബാങ്ക് പ്രസിഡണ്ട് വി എം പ്രദീപ് നവലോകം ജനറൽ സെക്രട്ടറി ഡോക്ടർ രാജൻ ജോർജ് പണിക്കർ. പ്രസന്നൻ ആനിക്കാട്, എൻ കെ നടരാജൻ, ബിജി കുര്യൻ, രാജു പാമ്പാടി, ജോണി വർക്കി,അജിത് ചന്ദ്രശേഖർ,ഇ എസ് തുളസീദാസ് എന്നിവർ സംസാരിച്ചു. വർക്കി സാറിൻറെ സ്മൃതിമണ്ഡപത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന യ്ക്ക് ശേഷമാണ് അനുസ്മരണ യോഗം നടന്നത്.