ഒരു ഇടവേളയ്ക്കുശേഷമാണ് രാജ്യത്ത് കോവിഡ് രോഗികൾ വധിക്കുന്നത്. രാജ്യത്ത് ഇന്ന് 4041 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 11ന് ശേഷമുള്ള ഉയർന്ന പ്രതിദിന കണക്കാണിത്.
കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കത്തയച്ചു. കോവിഡ് വർധിക്കുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിനു പുറമേ മഹാരാഷ്ട്ര, തെലുങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രസർക്കാർ കത്തയച്ചത്.
സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാനും വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു.