കൊച്ചിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തില്‍ പൊട്ടിച്ചതു പോലെ കോഴിക്കോടും പ്രതീക്ഷിച്ചോ എന്നാണ് കത്തിലെ മുന്നറിയിപ്പ്.പിണറായി പൊലീസിന്റെ വേട്ട തുടര്‍ന്നാല്‍ കോഴിക്കോടും പൊട്ടിക്കും. ഹമാസ് സമ്മേളനം നടത്തിയത് വ്യാജ സഖാക്കളാണെന്നും കത്തില്‍പറയുന്നു. ഭീഷണികത്തിനെക്കുറിച്ച് കേന്ദ്ര– സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ് കോഴിക്കോട് അടുത്തയാഴ്ച്ച നടക്കാനിരിക്കെ എത്തിയ ഭീഷണി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പൊലിസ് അറിയിച്ചു.