എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന മച്ചാട് ധര്മന് എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ഉടന്‍ തന്നെ തളച്ചു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.പാപ്പാനെ കാണാതായതോടെ ആന പിണങ്ങി മാറിയതാണെന്നാണ് സൂചന. കാലുകള്‍ ബന്ധിച്ചതിനാല് ഓടാന്‍ സാധിച്ചിരുന്നില്ല. പൂരം കാണാനെത്തിയവരുടെ ഇടയിലേക്കാണ് ആന പോയത്. ഉടന്‍ പാപ്പാന്മാര് ആനയുടെ ചുറ്റുംകൂടി തളയ്ക്കുകയായിരുന്നു.