കൊല്ലം റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കൊല്ലം MP ശ്രീ N.K പ്രേമചന്ദ്രന്‍, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ (DRM), റെയിൽവേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം സ്റ്റേഷൻ സന്ദർശിക്കുകയും പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു..

ഇന്നത്തെ സന്ദർശനത്തിലെ പ്രധാന കാര്യങ്ങൾ:
1. ചീന കൊട്ടാരം (Cheena Kottaaram): റെയിൽവേ സ്റ്റേഷന് സമീപമുള്ള ചരിത്ര പ്രസിദ്ധമായ ചീന കൊട്ടാരം അതിന്റെ തനിമ നിലനിർത്തിക്കൊണ്ട് എങ്ങനെ പുനർനിർമ്മിക്കാമെന്നും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താമെന്നും ചർച്ച ചെയ്തു. ഹെറിറ്റേജ് സംരക്ഷണം ഉറപ്പാക്കി മനോഹരമായ രീതിയിൽ ഇതിനെ പുനർവികസിപ്പിക്കാനാകും.
2. കൊല്ലം റെയിൽവേ സ്റ്റേഷന് വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
3. കൊല്ലം സ്റ്റേഷനെ ഒരു MEMU ഹബ്ബ് ആക്കി മാറ്റുന്നതിന്റെ ഭാഗമായി മെമു പിറ്റ് ലൈനുകളുടെ സൗകര്യങ്ങൾ പരിശോധിച്ചു. ഇത് കൂടുതൽ ലോക്കൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനും ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും സഹായിക്കും.

തിരുവനന്തപുരം ഡിവിഷനിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ വിശദമായ പ്രസന്റേഷനിലൂടെ വരും മാസങ്ങളിൽ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിക്കൊണ്ട് കേരളത്തിലെ റെയിൽവേ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്.
കൊല്ലത്തെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനും മികച്ച യാത്രാനുഭവം നൽകാനും ലക്ഷ്യമിട്ടുള്ള ഈ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.















































































