കളമശ്ശേരി സ്ഫോടനത്തിൽ മരണം ആറായി. ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാറ്റൂർ സ്വദേശി പ്രവീൺ (26) ആണ് മരിച്ചത്. സ്ഫോടനത്തിൽ പ്രവീണിന്റെ അമ്മയും സഹോദരിയും നേരത്തേ മരിച്ചിരുന്നു.പ്രവീണിന്റെ സഹോദരി ലിബിന (12) സംഭവദിവസവും മാതാവ് സാലി (46) ശനിയാഴ്ചയും മരിച്ചിരുന്നു. സഹോദരൻ രാഹുലിനും സ്ഫോടനത്തിൽ പരിക്കേറ്റിരുന്നെങ്കിലും ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.