സർക്കാറിന് ഇക്കാര്യത്തിൽ തുറന്ന മനസാണുള്ളതെന്ന് വ്യക്തമാക്കിയ മന്ത്രി, കോടതി വിധിയിൽ വെള്ളം ചേർക്കാനുള്ള ബോധപൂർവ ശ്രമം ഒരു വിഭാഗം നടത്തുന്നുണ്ടെന്നും ആരോപിച്ചു. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപകരുടെ ആദ്യ നിയമന പ്രക്രിയ ഒക്ടോബർ 25 നകം പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് ഒരു കൈപ്പുസ്‌തകം ഇറക്കിയിരുന്നു. സംശയങ്ങൾ ഇല്ലാതാക്കാനാണ് പുസ്തകം പുറത്തിറക്കിയത്. ജില്ലാ തല സമിതി രൂപീകരിച്ചു. പരാതി ഉള്ളവർക്ക് സമിതിയെ അറിയിക്കാം. നവംബർ 10 നകം അദാലത്ത് സംഘടിപ്പിക്കും. 7000 ഒഴിവുകൾ മാനേജ്മെന്റുകൾ മാറ്റിവെക്കണം. നിലവിൽ 1500 ഒഴിവ് മാത്രമെ എയിഡഡ് മാനേജ്മെന്റിൻ്റെ ഭാഗത്ത് നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളു. ഇത് ഭിന്നശേഷി സംവരണം അട്ടിമറിക്കുന്ന പ്രവണതയാണ്. നിയമനം നടത്താതെ സർക്കാർ ഉപദ്രവിക്കുന്നുവെന്ന പേരിലുള്ള സമരം രാഷ്ട്രീയപ്രേരിതമാണെന്നും മന്ത്രി പറഞ്ഞു