തിരു.: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഓഗസ്റ്റ് 23ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്. 1/319/2022-ഫിൻ. തീയതി 17.08.2022)വിശദാംശങ്ങൾക്കുംധനവകുപ്പിന്റെവെബ്സൈറ്റ്(www.finance.kerala.gov.in) സന്ദർശിക്കുക.