തൃശ്ശൂര്‍ : മണ്ണുത്തി നെല്ലങ്കരയില്‍ പിറന്നാളാഘോഷിക്കാന്‍ ഒത്തുകൂടിയ ഗുണ്ടാ സംഘം പോലീസിനെ ആക്രമിച്ചു. നെല്ലങ്കര വൈലോപ്പിള്ളി നഗറില്‍ അല്‍ത്താഫ്, അഹദ് എന്നിവരുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തുക്കളായ ഗുണ്ടകള്‍ എത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
പ്രതി ബ്രഹ്മജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു. ആക്രമണത്തിൽ നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഗ്രേഡ് എസ്ഐ ജയൻ, സീനിയർ സിപിഒ അജു, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പരുക്കേറ്റത്.
ലഹരിപാർട്ടി നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേർന്ന പൊലീസ് സംഘത്തിന് നേരെ അക്രമിസംഘം വടിവാളും കമ്പിവടികളുമായെത്തി ആക്രമിക്കുകയായിരുന്നു. മൂന്ന് പൊലീസ് ജീപ്പുകൾ സംഘം അടിച്ച് തകർത്തു. തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. ബ്രഹ്മജിത്ത് കൊലപാതകം ഉൾപ്പെടെ എട്ടു കേസുകളിൽ പ്രതിയാണ്.