കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ.ക്യാബിൻ ക്രൂവും വയനാട് സ്വദേശിയുമായ ഷാഫിയാണ് കസ്റ്റംസ് പിടിയിലായത്. 1487 ഗ്രാം സ്വർണമിശ്രിതമാണ് ഇയാൾ കൈകളിൽ കെട്ടിവച്ച് ഗ്രീൻ ചാനൽ വഴി കടത്താൻ ശ്രമിച്ചത്. ബഹ്റൈൻ - കോഴിക്കോട് - കൊച്ചി എയർ ഇന്ത്യാ വിമാനത്തിലെ ജീവനക്കാരനാണ് ഷാഫി.ഇയാൾ സ്വർണമിശ്രിതം ഇരുകൈകളിലും കെട്ടിവച്ച് ഷർട്ട് കൊണ്ട് മറച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഷാഫി പിടിയിലായത്.
