ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് മാന്നാനം ഡിവിഷന്റെ മെമ്പർ ശ്രീമതി അന്നമ്മ മാണി ആർപ്പൂക്കര ഗവൺമെൻറ് മെഡിക്കൽ കോളേജ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലേക്ക് 24600 രൂപയുടെ പുസ്തകങ്ങൾ നൽകി. സ്കൂൾ അസംബ്ലിയിൽ വെച്ച് ശ്രീമതി അന്നമ്മ മാണി സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി എ എൻ ജീനക്ക് പുസ്തകം കൈമാറി ഉദ്ഘാടനം നിർവഹിക്കുകയും സ്കൂൾ കലോത്സവ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
സാന്നിധ്യം -
ഷീജ ടി എസ് - HSS പ്രിൻസിപ്പാൾ
രന്ധു സാറകുര്യൻ - VHSS പ്രിൻസിപ്പാൾ
ആശംസകൾ
മുരളീകൃഷ്ണൻ ജി - അധ്യാപകൻ
രാധിക പി കെ - അധ്യാപിക
സജീന പി എ - അധ്യാപിക
ദിവ്യ ശ്രീധർ - അധ്യാപിക
മഞ്ജുഷ ജി എം - അധ്യാപിക
രാഖി റ്റി - അധ്യാപിക
അനു ജോസഫ് - അധ്യാപിക