തിരുവനന്തപുരം: പ്രവാസി മലയാളി അധ്യാപിക കുവൈത്തില്‍ മരിച്ചു. അബ്ബാസിയ യുനൈറ്റഡ് സ്കൂള്‍ അധ്യാപികയും തിരുവനന്തപുരം സ്വദേശിയുമായ മഞ്ജു പ്രേം(50)ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.കലാ സാംസ്കാരിക രംഗത്ത് സജീവമായിരുന്ന മഞ്ജു പ്രേം ആംസ് ഫോര്‍ യു എന്ന സംഘടനയുടെ ട്രഷററും ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്നു. ഭര്‍ത്താവ്: പ്രേം സുകുമാര്‍ (ഇന്‍ഡസ്ട്രിയല്‍ ബാങ്ക്, കുവൈത്ത്), മക്കള്‍: വിനയ് പ്രേം, വിസ്മയ പ്രേം.