പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. മഴ തുടരുന്നതിനാല്‍ ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നതിനെ തുടര്‍ന്നാണു ജാഗ്രതാ നിര്‍ദേശം.
പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ ശ്രദ്ധിക്കണം. ചാലക്കുടി പുഴയിലേക്ക് പെരിങ്ങല്‍കുത്ത് ഡാമില്‍നിന്നു കൂടുതല്‍ വെള്ളം ഒഴുകും എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്
താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സമീപത്തെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനം ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണി വരെ നിര്‍ത്തിവച്ചതായി സിയാല്‍ അറിയിച്ചിട്ടുണ്ട്.