കളമശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഓഗസ്റ്റ് മാസത്തിൽ ജനിച്ച കുഞ്ഞിൻ്റെ ആദ്യ ജനന സർട്ടിഫിക്കറ്റിലെ അഡ്രസും വ്യാജമാണെന്നാണ് സൂചന. പെൺകുഞ്ഞ് ജനിച്ച് ദിവസങ്ങൾക്കുള്ളിൽ അനൂപിൻ്റെ പക്കലെത്തി. ഇത് സംബന്ധിച്ച് സിഡബ്ല്യുസിക്ക് മുഴുവൻ വിവരങ്ങളും ലഭിച്ചു. കുഞ്ഞ് എവിടെയെന്ന് സിഡബ്ല്യുസി കണ്ടെത്തിയിട്ടുണ്ട്. അനൂപിൻ്റെ ബന്ധുക്കൾക്കൊപ്പമാണ് കുഞ്ഞ് ഉള്ളതെന്നാണ് വിവരം.സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ ഇന്നലെ രാത്രിയോടെ തിരിച്ചറിഞ്ഞിരുന്നു.

കളമശേരി മെഡിക്കൽ കോളജിലാണ് കുഞ്ഞ് ജനിച്ചതെന്നാണ് ജനന സർട്ടിഫിക്കറ്റിലുള്ളത്. കുട്ടിയുടെ പിതാവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത
നിലയിലാണ്. സംഭവത്തിൽ സിഡബ്ല്യുസി വിശദമായ അന്വേഷണം നടത്തിവരികയാണ്.
കളമശേരി മെഡിക്കൽ കോളജിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് പെൺകുഞ്ഞ് ജനിച്ചത്.സെപ്തംബർ ആദ്യ
വാരത്തിലാണ് സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യുന്നത്. കുട്ടിയുടെ പേര്
സർട്ടിഫിക്കറ്റിൽ ഇല്ലായിരുന്നെങ്കിലും സർട്ടിഫിക്കറ്റിലുണ്ടായിരുന്ന
അഡ്രസ് തെരഞ്ഞാണ് കുഞ്ഞിൻ്റെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞത്.