മുംബൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ പോരാട്ടം 18.2 ഓവറിൽ 121ൽ അവസാനിച്ചു.
39 റൺസ് നേടിയ സമീർ റിസ്വിയാണ് ഡൽഹി നിരയിലെ ടോപ് സ്കോറർ.
മുംബൈക്കായി മിച്ചൽ സാന്റ്നർ, ജസ്പ്രീത് ബുംറ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
തോൽവി നേരിട്ടതോടെ പഞ്ചാബിനോടുള്ള അവസാന മത്സരത്തിന് മുൻപുതന്നെ ഡൽഹി പ്ലേഓഫ് കാണാതെ പുറത്തായി.
ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്സ് എന്നീ ടീമുകൾക്ക് ശേഷം പ്ലേ ഓഫ് ഉറപ്പിക്കുന്ന നാലാമത്തെ ടീമാണ് ഹാർദിക് പാണ്ഡ്യയുടെ സംഘം.