സ്വർണ്ണത്തിന് ചരിത്ര വില. 90000 രൂപ പിന്നിട്ട് 90320 രൂപയ്ക്കാണ് ഇന്ന് രാവിലെ വില്പന. അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. സ്വർണ്ണവില ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച് 11290 രൂപയും 90320 രൂപയുമായി
2008 ല്‍ 1000 ഡോളറും, 2011ല്‍ 2000 ഡോളറും, 2021ല്‍ 3000 ഡോളറും, മറികടന്നതിനുശേഷം ഇന്ന് 4000 ഡോളർ മറികടന്നത്. ഇന്ന് രൂപയുടെ വിനിമയ നിരക്ക് 88.75 ലാണ് അന്താരാഷ്ട്ര സ്വർണ്ണവില 4015 ഡോളറിലാണ്.
ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാള്‍മാർക്കിങ് ചാർജസും ചേർത്താല്‍ 98000 മുകളില്‍ നല്‍കണം ഒരു പവൻ സ്വർണാഭരണം വാങ്ങാൻ.