യു എസ് : ഫോര്‍ഡ്സ് റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ ന്യുജഴ്സിയില്‍ നിന്നുള്ള കിം കുമാരി മിസ് ഇന്ത്യ യുഎസ്എ 2019 കിരീടമണിഞ്ഞു. 2018 മിസ് ഇന്ത്യ വേള്‍ഡ് വൈഡ് വിജയി സെയ്നി കുമാരിയെ കിരീടം ചൂടിച്ചു. മുന്‍ ഹോളിവുഡ് താരം മീനാക്ഷി ശേഷാദ്രി കുമാരിയെ മിസ് ഇന്ത്യ യുഎസ്എ പട്ടമണിയിച്ചു.അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 75 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. മിസിസ് ഇന്ത്യ യുഎസ്എയായി ന്യുജഴ്സിയില്‍ നിന്നുള്ള ഈഷ ചന്ദ്രകോഡിനേയും, മിസ് റ്റീന് ഇന്ത്യ യുഎസ്എയായി വിദ്ദി ഡേവ് (കണക്റ്റികട്ട്) എന്നിവരെയും തിരഞ്ഞെടുത്തു. ബോളിവുഡ് താരം മീനാക്ഷി ശേഷാദ്രി ജഡ്ജായിരുന്നു.