നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ കുതിപ്പ്. ആദ്യ ഘട്ടത്തിൽ തന്നെ മറ്റ് സ്ഥാനാർത്ഥികളേക്കാൾ ബഹുദൂരം പിന്നിലാക്കിയാണ് ഷൗക്കത്ത് മുന്നേറുന്നത്. പോസ്റ്റൽ വോട്ടിലും വോട്ടിംഗ് യന്ത്രങ്ങളിലും ഷൗക്കത്തിനാണ് ലീഡ്. മണ്ഡലത്തിൽ 10,000 വോട്ടിൻറെ ഭൂരിപക്ഷത്തിൽ ഷൗക്കത്ത് ജയിക്കുമെന്നാണ് യു ഡി എഫ് വിലയിരുത്തൽ.
ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ ഷൗക്കത്തിന് ലഭിച്ചത് 3614 വോട്ടുകളുടെ ലീഡാണ്. എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് 3195 വോട്ടുകളാണ് ലഭിച്ചത്. അതേസമയം മുൻ എം എൽ എയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പിവി അൻവർ 1588 വോട്ടുകൾ പിടിച്ചു. എൻ ഡി എ സ്ഥാനാർത്ഥി 400 വോട്ടുകളാണ് നേടിയത്.
2021 ൽ ആദ്യ റൗണ്ടിൽ യു ഡി എഫ് ലീഡ് 3 വോട്ടുകളായിരുന്നു. എന്നാൽ നിലവിൽ അത് 419 വോട്ടുകളാണ്. അതേസമയം യു ഡി എഫ് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തിയ വഴിക്കടവിൽ കണക്കുകൂട്ടിയ വോട്ടുകൾ ആദ്യ റൗണ്ടിൽ ലഭിച്ചില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തുന്നത്. ആദ്യ റൗണ്ടിൽ 500 വോട്ടിന്റെ ലീഡാണ് യു ഡി എഫ് പ്രതീക്ഷിച്ചത്. യു ഡി എഫ് വോട്ടുകളിലാണ് അൻവർ കടന്നുകയറിയതാണ് പ്രാഥമികമായി വിലയിരുത്തുന്നത്.