കോട്ടയത്ത് പുതുപളളിയിൽ പ്രവർത്തിക്കുന്ന പാറേട്ട് മാർ ഈവാനിയോസ് ആശുപത്രിയുടെ ഭരണ നിയന്ത്രണവും, പ്രവർത്തന ചുമതലയും പരുമല സെൻ്റ്. ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യാൽറ്റി ആശുപത്രി ഏറ്റെടുക്കുന്നു. ഏപ്രിൽ 1 ന് ഉച്ചകഴിഞ്ഞ് 3 ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ദിയസ്കോറസിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കാതോലിക്കാ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ ആശിർവാദം നിർവ്വഹിക്കും. ഇതോടെ പരുമല ആശുപത്രിയിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിശോധനകളും മറ്റ് സൗകര്യങ്ങളും ഇവിടെയും ലഭ്യമാകും.












































































