കേരളത്തിനു മേൽ കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നു എന്നാരോപിച്ച് ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും നേതാക്കളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യാഗ്രഹമിരിക്കും.
രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സമരം. കേരളത്തെ പിന്നോട്ടടിക്കാനുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം രാഷ്ട്രീയപ്രേരിതമാണെന്നും ജനകീയ വികസന പദ്ധതികൾ നടപ്പാക്കുന്ന എൽഡിഎഫ് സർക്കാരിനു ലഭിച്ച സ്വീകാര്യത ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരായ സുപ്രധാന സമരമുഖമാണ് തുറക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.














































































