*നിയമസഭ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി വി അൻവർ യൂഡിഎഫ് സ്‌ഥാനാർഥിയാകുമെന്ന് സ്‌ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അൻവർ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം ആരംഭിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. മന്ത്രി മുഹമദ് റിയാസിനെതിരെയാവും അൻവർ മത്സരിക്കുക. കഴിഞ്ഞ ദിവസം ബേപ്പൂർ മണ്ഡലത്തിലെ പ്രമുഖരെ അൻവർ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു.














































































