സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിലേക്ക് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി എസ് പ്രശാന്ത്. കണിച്ചുകുളങ്ങരയിലെ വസതിയിൽ നേരിട്ട് എത്തിയാണ് ക്ഷണം.
ആഗോള അയ്യപ്പ സംഗമത്തിനുള്ള പിന്തുണ ആവർത്തിച്ച വെള്ളാപ്പള്ളി ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്ന് ആവശ്യപ്പെട്ടു. അയ്യപ്പ സംഗമം സർക്കാരിന്റെ പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാം. ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം. ബി ജെ പി ബദൽ സംഗമം നടത്തുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.