തിരുവനന്തപുരം : സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക രൂപീകരിച്ചു. ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് വിഐപി സുരക്ഷ ചുമതല നൽകിയത്. പൊലീസ് ആസ്ഥാനത്തെ അസി. ഇൻസ്പെക്ടർ ജനറൽ തസ്തികക്ക് തുല്യമായ എക്സ്കേഡർ തസ്തിക സൃഷ്ടിച്ചാണ് നിയമനം.വി.ഐ.പി സുരക്ഷക്കു നിയോഗിക്കപ്പെടുന്ന ഡെപ്യൂട്ടി കമ്മീഷണർക്ക് കേരളം മുഴുവൻ അധികാര പരിധിയുണ്ട്. പ്രധാന ദൗത്യം മുഖ്യമന്ത്രിയുടെ സുരക്ഷാ മേൽനോട്ടം തന്നെയായിരിക്കും.മുഖ്യമന്ത്രിയുടെ സുരക്ഷക്ക് എസ്.പി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ പ്രത്യേക ചുമതല നൽകി നിയോഗിക്കണമെന്ന് പൊലീസ് ആസ്ഥാനത്തുനിന്ന് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകിയിരുന്നു.
