പൊൻപള്ളി റോഡിൽ പൈപ്പ് പൊട്ടി ഉണ്ടായ കുഴി മൂടുവാൻ അധികൃതർ ശ്രമിക്കുന്നില്ല.
കളത്തിപ്പടി പൊൻപള്ളി റോഡിൽ കളത്തിപ്പടി ഭാഗത്ത് നിന്നും 100 മീറ്റർ അകലെയാണ് പൈപ്പ് പൊട്ടിയത്. ഇതുമൂലം ഉണ്ടായ കുഴി അപകടാവസ്ഥ നിറഞ്ഞതാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പൈപ്പ് പൊട്ടി.
പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഐഡിയൽ ന്യൂസിന്റെ വാർത്തയുടെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി പൈപ്പ് നന്നാക്കുകയും റോഡിന്റെ മധ്യഭാഗത്തുണ്ടായ കുഴി നികത്താതെ പോവുകയുമാണ് ഉണ്ടായത്. മാസങ്ങളോളം വാഹനങ്ങൾ കടന്നുപോകുന്നതനുസരിച്ച് ഈ കുഴി വലുതാവുകയും അപകടം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുകയാണ്.
ഈ കഴിഞ്ഞ ദിവസം ഒരു കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയും ബൈക്കിന്റെ വേഗത കുറഞ്ഞതിനാൽ സഞ്ചരിച്ചവർക്ക് മറ്റൊന്നും സംഭവിക്കാതെ ഇരിക്കുകയുമാണ് ഉണ്ടായത്. പുതിയ ഭരണസമിതി വിജയപുരം പഞ്ചായത്തിൽ നിലവിൽ വന്നിട്ടും ശ്രദ്ധിക്കുന്നില്ല എന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.














































































