ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞടുപ്പിനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ശശി തരൂരുമാണ് മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികള്‍.പത്രികപിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതായി എഐസിസി തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി അറിയിച്ചു. 17ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ ബാലറ്റ് വഴിയാണ് തിരഞ്ഞടുപ്പ്. 19ന് വോട്ടെണ്ണല്‍ നടക്കുമെന്നും എത്രയും വേഗം ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പരസ്യ പിന്തുണയെച്ചൊല്ലി തര്‍ക്കം നടക്കുന്ന സാഹചര്യത്തില്‍, സമവായത്തിനോ പത്രിക പിന്‍വലിക്കാനോ ഇല്ലെന്ന് ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഖാര്‍ഗെക്ക് പിന്തുണയേറുന്നതാണ് തരൂരിനെ അതൃപ്തനാക്കിയിരിക്കുന്നത്.