അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'അത് എങ്ങനെയായിരിക്കും എന്ന് ഇപ്പോൾ പറയാനാകില്ല. നിലവിൽ അജണ്ട പുറത്ത് പറയേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ ശക്തമായി ആരംഭിച്ചു.
നിലമ്പൂരിൽ ടീം യുഡിഎഫ് നേടിയ വിജയം അതിന്റെ സൂചനയെന്നും സതീശൻ പറഞ്ഞു. സിപിഐയെയും കേരള കോൺഗ്രസിനെയും യുഡിഎഫിലേക്ക് ക്ഷണിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകാതിരുന്ന പ്രതിപക്ഷ നേതാവ്, ഇപ്പോൾ എല്ലാം തുറന്നു പറയേണ്ടതില്ലെന്ന് വ്യക്തമാക്കി.
പി വി അൻവറിന്റെ കാര്യത്തിൽ യുഡിഎഫ് ഏകകണ്ഠമായി തീരുമാനമെടുത്തതാണെന്നും താൻ ഒറ്റയ്ക്ക് തീരുമാനിച്ചല്ല. എല്ലാവരും ചേർന്നെടുത്ത തീരുമാനമാണത്. ഇനി ആ വിഷയത്തിൽ ചോദ്യം വേണ്ട. എല്ലാ ദിവസവും ഒരേ ചോദ്യം ആവർത്തിക്കുന്നതിന് അർഥമുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.