സംസ്ഥാനത്ത് വീണ്ടും
പക്ഷിപ്പനി സ്ഥിരീകരിച്ചു.കോഴിക്കോടാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിൽ തീവ്രവ്യാപന
ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികൾ ചത്തു. കേന്ദ്ര പ്രോട്ടോകോൾ അനുസരിച്ച് നിയന്ത്രണ
നടപടികൾ സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ജില്ലാ
ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജനുവരി 6 മുതൽ കോഴികളുടെ മരണ നിരക്ക് ഉയർന്നതായി
അധികൃതർ പറഞ്ഞു.
