കൊച്ചി: സംഘപരിവാർ തൊഴിലാളി സംഘടനയായ ബി.എം.എസിൻ്റെ വേദിയിൽ സ്ഥാപനത്തിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തക സുജയ പാർവതിയെ 24 ന്യൂസിൽ നിന്ന് സസ്പെൻഡ് ചെയ്തു. 24 ന്യൂസ് അസോസിയേറ്റ് ന്യൂസ് എഡിറ്ററായിരുന്നു സുജയ പാർവതി. ബി.എം.എസിൻ്റെ വനിതാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സുജയ സ്ഥാപനത്തിനെതിരെ ആരോപണമുന്നയിച്ചത്.വലിയ തോതിലുള്ള പ്രതിഷേധമാണ് ഇതിനെതിരെ നടക്കുന്നത്.
