ഇന്ത്യയിലേക്ക് വൻതോതിൽ വിദേശ രാസലഹരി എത്തുന്നു. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്‌താനിൽ നിന്നും ഇന്ത്യയിലേക്ക് സിന്തറ്റിക് ലഹരി ഒഴുക്കുന്നു. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കേരളത്തിലേക്കുള്ള ഡ്രഗ് ട്രാഫിക്കിനെതിരെ കേരള പോലീസ് പദ്ധതി തയ്യാറാക്കുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തിൽ നർകോട്ടിക് ടെററിസം ഇല്ല. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കും. വിവിധ വകുപ്പുകളുടെ സംയുക്ത ലഹരി വേട്ട തുടങ്ങുകയാണ്. ലഹരിക്കെതിരെ കേരള പോലീസ് വൻ സംയുക്ത ഓപ്പറേഷൻ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് സ്റ്റേഷനിൽ എത്തുന്നവരോട് ഉദ്യോഗസ്ഥർ സ്നേഹത്തോടെ പെരുമാറണമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ നിർദ്ദേശിച്ചു.












































































