കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ഇറാൻ നാവികസേനയുടെ 42 കപ്പലുകള്‍ യുഎസ് സൈന്യം തകർത്തതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിലെ വ്യോമസേനയുടെ ഭൂരിഭാഗവും ആശയവിനിമയ സംവിധാനങ്ങളും തകർത്തതായും ട്രംപ് അവകാശപ്പെട്ടു.
ഫ്ലോറിഡയില്‍ ലാറ്റിൻ അമേരിക്കൻ നേതാക്കളുടെ ഷീല്‍ഡ് ഓഫ് അമേരിക്ക ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
"ഇറാനില്‍ ഞങ്ങള്‍ വളരെ നന്നായി പ്രവർത്തിക്കുന്നു, നിങ്ങള്‍ക്കു ഫലം കാണാൻ കഴിയും. ഇത് അതിശയകരമാണ്. മൂന്നു ദിവസത്തിനുള്ളില്‍ ഞങ്ങള്‍ 42 നാവിക കപ്പലുകള്‍ തകർത്തു. അവയില്‍ ചിലതു വളരെ വലുതാണ്. അവർ ഒരു ആണവായുധത്തിന് വളരെ അടുത്തായിരുന്നു. കഴിഞ്ഞ ജൂണില്‍ 12 ദിവസത്തെ യുദ്ധത്തില്‍ അവരുടെ ആണവകേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയില്ലായിരുന്നെങ്കില്‍ എട്ടു മാസം മുമ്പേ ഇറാൻ ആണവശേഷി കൈവരിക്കുമായിരുന്നു''-ട്രംപ് പറഞ്ഞു.












































































