കോട്ടയം നിയോജക മണ്ഡലം എൻ.ഡി.എ.തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി.സംസ്ഥാന സമിതിയംഗം അഡ്വ.എൻ.കെ.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ്.കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ജെ.പി.മദ്ധ്യമേഖലാ വൈസ് പ്രസിഡൻ്റ് റ്റി.എൻ.ഹരികുമാർ, സംസ്ഥാന സമിതിയംഗങ്ങളായ സി.എൻ.സുബാഷ്, റീബാ വർക്കി, ജില്ലാ വൈസ് പ്രസിഡൻ്റ് അരുൺ മൂലേടം, കെ.പി.ഭുവനേഷ്, ഇൻ ചാർജ് ആൻ്റണി അറയിൽ, കോട്ടയം മണ്ഡലം പ്രസിഡൻ്റ് വി.പി. മുകേഷ്, പനച്ചിക്കാട് മണ്ഡലം പ്രസിഡൻ്റ് ഉണ്ണി വടവാതൂർ, പി.ജെ.ഹരികുമാർ, മുൻസിപ്പൽ കൗൺസിലർ കെ.ശങ്കരൻ, രാജേഷ് ചെറിയമഠം, ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറിമാരായ എം.എം.റെജിമോൻ, സുരേഷ് പെരുന്ന, കോട്ടയം മണ്ഡലം പ്രസിഡൻ്റ് പി.ബി.ഗിരീഷ്, സെക്രട്ടറി ബിനു മോഹൻ, പനച്ചിക്കാട് മണ്ഡലം പ്രസിഡൻ്റ് ദീപു കെ.വിജയൻ, എൻ.സി.പി.( അജിത് ) ജില്ലാ പ്രസിഡൻ്റ് പി.ജി.സുഗുണൻ, ജെ.എസ്.എസ്. ജില്ലാ സെക്രട്ടറി ബൈജു, ട്വൻറി20 മണ്ഡലം പ്രസിഡൻ്റ് ജോസ് കീച്ചേരിൽ, സെക്രട്ടറി ബിനു കുര്യൻ എന്നിവർ പ്രസംഗിച്ചു. ബി.ഡി.ജെ.എസ്. ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.ശാന്താറാം റോയി തോളൂർ സ്വാഗതവും ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി എസ്.രതീഷ് കൃതഞ്ജതയും പറഞ്ഞു.











































































