സ്വര്‍ണവില കുതിച്ചുയരും എന്നാണ് വിപണി പൊതുവേ കരുതിയത്. യുദ്ധം വ്യാപിക്കില്ല എന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തിലാണ് വിപണിയില്‍ വീണ്ടും പ്രതീക്ഷ വര്‍ധിച്ചത്. ഇതോടെ ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിയാന്‍ തുടങ്ങി. ക്രൂഡ് ഓയില്‍ വില കൂടി. ഇത് ഇന്ത്യയ്ക്കും തിരിച്ചടിയാണ്. മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ കരുത്ത് കുറയുകയും ചെയ്തു. ഇതും ഇന്ത്യന്‍ വിപണിക്ക് കനത്ത തിരിച്ചടി നല്‍കും.
കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 73840 രൂപയാണ് വില. ഗ്രാമിന് 9230 രൂപയും. ഗ്രാമിന് അഞ്ച് രൂപയും പവന് 40 രൂപയുമാണ് കുറഞ്ഞത്. നാമമാത്രമായ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് എങ്കിലും വിപണിയിലെ മാറ്റത്തിന്റെ സൂചനയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ പുതിയ വില 7570 രൂപയാണ്. വെള്ളിയുടെ വില ഗ്രാമിന് 118 രൂപയും.
ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞു. പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണിത്. ഡോളറിനെതിരെ 86.75 എന്ന നിരക്കിലേക്കാണ് കൂപ്പു കുത്തിയത്. വൈകാതെ 87 വരെ ഇടിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ വേളയില്‍ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം കൂടി. ഡോളര്‍ കരുത്ത് കൂടിയിട്ടുണ്ട്. 99 കടന്ന് മുന്നേറുകയാണ് ഡോളര്‍ സൂചിക.
ഡോളര്‍ കരുത്ത് കൂടിയാല്‍ രൂപയുടെ കരുത്ത് കുറയും. രൂപ മൂല്യം കുറയുന്നത് സ്വര്‍ണം ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും വില കൂടാന്‍ കാരണമാകും. അതുകൊണ്ടുതന്നെ സ്വര്‍ണവില കൂടാനുള്ള സാഹചര്യം വിപണിയിലുണ്ട്. രൂപ മൂല്യം ഇടിഞ്ഞാല്ലായിരുന്നു എങ്കില്‍ സ്വര്‍ണവില വലിയ തോതില്‍ ഇന്ന് കുറയുമായിരുന്നു.