പൂപ്പാറയിൽ തലകുളത്ത് വീണ്ടും ഒറ്റയാൻ അരിക്കൊമ്പൻ്റെ ആക്രമണം. കൊച്ചി ധനുഷ്കോടി ദേശീയ പാതയിലൂടെ പലച്ചരക്ക് സാധനങ്ങളുമായി എത്തിയ ലോറി ആന തകർക്കുകയും, വാഹനത്തിൽ ഉണ്ടായിരുന്ന അരിയും പഞ്ചസാരയും ഭക്ഷിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്ക് പോയ വാഹനമാണ് വെളുപ്പിന് അഞ്ചു മണിയോടെ ആന തകർത്തത്. ലോറിയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.













































































