സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിന് തുടർച്ചയായ മൂന്നാം തോൽവി. സ്വന്തം കാണികൾക്ക് മുന്നിൽ മുംബൈ ഹീറോസിനെതിരെ 7 റൺസിനായിരുന്നു കേരളത്തിൻ്റെ തോൽവി. 113 റൺസ് പിന്തുടർന്ന കേരളത്തിൻ്റെ പോരാട്ടം 105 ൽ അവസാനിച്ചു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടോസിൻ്റെ ഭാഗ്യം ആദ്യം മുംബൈയ്ക്ക് ഒപ്പം നിന്നു. ആദ്യം ബാറ്റു ചെയ്ത മുംബൈ ഹീറോസ് ആദ്യ ഇന്നിംഗ്സിൽ 10 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുത്തു. കേരള സ്ട്രൈക്കേഴ്സിനായി ആൻ്റണി പെപെ രണ്ട് വിക്കറ്റും, സൈജു കുറുപ്പ്, വിവേക് ഗോപൻ, വിനു മോഹൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 113 റൺസിൻ്റെ വിജയലക്ഷ്യമായി ഇറങ്ങിയ കേരളം അവസാന ഓവർ വരെ പൊരുതിയാണ് പോരാട്ടം അവസാനിപ്പിച്ചത്. തോൽവിയോടെ കേരള സ്ട്രൈക്കേഴ്സ് ടൂർണമെൻ്റിൽ നിന്ന് പുറത്തായി.
