സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീമും പി രാജീവുമാണ് വിമർശിച്ചിരിക്കുന്നത്. വർഗീയ ശക്തികളുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന തരത്തിലുളള പ്രസ്താവനകള്‍ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അത്തരം പ്രസ്താവനകള്‍ ഒഴിവാക്കണമെന്നുമാണ് എളമരം കരീമും പി രാജീവും നിർദ്ദേശിച്ചത്.
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെക്കുറിച്ച് വിശദമായി പഠിക്കണമെന്നും യോഗത്തില്‍ ധാരണയായി. നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ കണക്കുക്കൂട്ടല്‍ പിഴച്ചെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. പാർട്ടി വോട്ട് ചോർച്ചയില്‍ ഗൗരവകരമായ അന്വേഷണം വേണമെന്നാണ് യോഗത്തിലെ തീരുമാനം. എംവി ഗോവിന്ദന്റെ ആർഎസ്‌എസ് പരാമർശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും താക്കീത് നല്‍കിയിരുന്നു.