പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. ദർശനം കഴിഞ്ഞു മടങ്ങിയ നാലംഗ കർണ്ണാടക സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കാറിൽ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കുകൾ ഏറ്റു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണം. വാഹനം ഭാഗികമായി തകരുകയും ഇലക്ട്രിക് പോസ്റ്റ് ഒടിയുകയും ചെയ്തു.