ഫിയോക്കിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം .2018 സിനിമ കരാർ ലംഘിച്ച് ഒറ്റിറ്റിക്ക് നേരത്തെ നൽകിയിരുന്നു.
ഇതിൽ പ്രതിക്ഷേധിച്ചാണ് സൂചന പണിമുടക്ക്.
അടുത്ത കാലത്ത് പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു 2018. ചിത്രം തിയേറ്ററിലെത്തി 42 ദിവസങ്ങൾക്കു ശേഷം മാത്രമെ ഒടിടിയിക്ക് നൽകാനാകൂ എന്ന കരാറാണ് അണിയറപ്രവർത്തകർ ലംഘിച്ചതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 7 മുതൽ 2018 ഒടിടി പ്ലാറ്റ്ഫോമായ സോണി ലീവിൽ സ്ട്രീം ചെയ്യാനിരിക്കെയാണ് ഉടമകളുടെ ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്.