തിരുവനന്തപുരംവിമാനത്താവളത്തില്‍ വളരെ അപ്രതീക്ഷിതമായാണ് ശനിയാഴ്ച രാത്രി പത്തരയോടെ, അടിയന്തര അനുമതി തേടി രാത്രി പത്തരയോടെ ആ അതിഥി എത്തിയത്. ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി, ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധവിമാനം! അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കിയാണ് യുദ്ധ വിമാനത്തിന് റണ്‍വേയിലിറങ്ങാന്‍ ഇന്ത്യ അനുമതി നല്‍കിയത്. ആദ്യമായാണ് വിദേശ വ്യോമസേനയുടെ യുദ്ധവിമാനം രാജ്യത്ത് അടിയന്തരമായി ഇറങ്ങുന്നത്. എന്നാല്‍ തികച്ചും സാധാരണമായ ഒന്നെന്നാണ് ഇന്ത്യന്‍ വ്യോമസേന ഈ നടപടിയെ വിശേഷിപ്പിച്ചത്.
ഇന്ധനം കഴിഞ്ഞതിനെ തുടര്‍ന്നോ, തകരാറുകള്‍ മൂലമോ യാത്രാവിമാനങ്ങള്‍ വിദേശരാജ്യങ്ങളില്‍ ഇത്രയേറെ നേരം നിലത്തിറക്കിയിടുന്നത് അത്ര സാധാരണമല്ല ഒരു രാജ്യത്തിന്റെ യുദ്ധവിമാനം മറ്റൊരു രാജ്യത്ത് അടിയന്തരമായി ഇറക്കുന്നത്. അതും നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെ നിര്‍മിച്ച, ലോകത്തിലെ ഏറ്റവും വിലയേറിയതെന്ന് കരുതപ്പെടുന്ന ഒരു യുദ്ധവിമാനം.