കേരള ഹൈക്കോടതിയുടെ 2026 ജനുവരി 20-ലെ ഇടക്കാല ഉത്തരവ് പ്രകാരം മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സർട്ടിഫിക്കറ്റും ഇല്ലാതെ സർവീസ് നടത്തുന്ന ഹൗസ്ബോട്ടുകൾ, ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മാസത്തിന് ശേഷം
വേമ്പനാട് കായലിൽ സർവീസ് നടത്താൻ അനുവദിക്കില്ല എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

അതിനാൽ 2026 ഏപ്രിൽ 19-ന് ശേഷം മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സർട്ടിഫിക്കറ്റും ഇല്ലാത്ത ഹൗസ്ബോട്ടുകൾ വേമ്പനാട് കായലിൽ സർവീസ് നടത്താൻ പാടില്ല എന്ന് ആലപ്പുഴ തുറമുഖ ഓഫീസർ ആൻഡ് രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു.











































































