ബ്രഹ്മപുരം തീപിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി പരിഗണിക്കുന്നു. പ്രഥമ പരിഗണന പൊതുജനതാൽപര്യത്തിനെന്ന് ഹൈക്കോടതി. ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കാൻ സംവിധാനം ശക്തമാക്കണമെന്നും മാലിന്യം പൊതുയിടത്തിൽ വലിച്ചെറിയുന്നതിൽ ശക്തമായ നടപടി വേണമെന്നും കോടതി നിർദേശിച്ചു. എറണാകുളം കളക്ടർ കോടതിയിൽ നേരിട്ട് ഹാജരായി. ബ്രഹ്മപുരം തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. വൈകിട്ട് അഞ്ചിനാണ് യോഗം.
