ഹൃദയം തകർക്കുന്ന വാർത്ത ആണിത്.
ഈ വാർത്ത ഇന്ന് കൊണ്ട് അവസാനിക്കാൻ പാടില്ല.എന്തെങ്കിലും പോം വഴി കണ്ടു പിടിച്ചേ മതിയാവൂ എന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു .
ലെയിന്‍ ഡിസിപ്ളീന്‍ ഇല്ല.വണ്ടികൾ ലെഫ്ററ് സൈഡ് എടുത്തു പോകാറില്ല. അവർ വലതു വശം നോക്കി പോകുന്നു.എമർജൻസി ബട്ടൻസ് പല വണ്ടികളിലും ഇല്ല.നമ്മൾ ഒക്കെ ജീവിച്ചിരുക്കുന്നത് തന്നെ അത്ഭുതം.പല ഡ്രൈവര്‍മാരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു.എന്ത് അപകടം ഉണ്ടായാലും രക്ഷപെടാം എന്ന് ഡ്രൈവർ മാർക്ക് തോന്നൽ ഉണ്ട്.അത് ഒരു പരിധി വരെ ശരിയും ആണ്.ബസുകളിൽ സീറ്റ് ബെൽറ്റ് എയർ ബാഗ്സ് എന്നിവ ഒന്നും ഇല്ല.
എന്ത് കൊണ്ട് നമ്മൾ അതിനെ പറ്റി ചിന്തിക്കുന്നില്ല അപകടം ഉണ്ടായത് കൊണ്ടാണ് ഇപ്പോൾ ഇതിനെ പറ്റി ചിന്തിക്കുന്നത്.അല്ലങ്കിൽ നമ്മൾ ഇതിനെ കുറിച്ച് ചിന്തിക്കുമോ.ബസുകൾ , ഹെവി വെഹിക്കിൾസ് എന്നിവക്ക് ഓവർടേക്കിങ് പാടില്ല എന്ന് പറഞ്ഞു ഉത്തരവ് ഇറക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട സാഹചര്യമാണെന്നും കോടതി പരാമര്‍ശിച്ചു.ട്രാൻസ്പോർട് കമ്മിഷണർ.റോഡ് സുരക്ഷ കമ്മീഷണര്‍ എന്നിവര്‍ നാളെ ഹൈക്കോടതിയില്‍ ഹാജരാകണം.ഹാജർ ആവാൻ എന്ത് എങ്കിലും ബുദ്ധിമുട്ടു ഉണ്ടെങ്കിൽ ഓണ്‍ലൈന്‍ ആയി ഹാജർ ആകണം.നാളെ ഉച്ചക്ക് 1.45 നു കേസ് വീണ്ടും പരിഗണിക്കും