കൊല്ലം: കൊല്ലത്ത് ഗർഭിണിയായ യുവതിയെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചെന്ന് പരാതി. സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവും കുടുംബവും മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. മുഖത്തും ശരീരത്തും പരിക്കേറ്റ യുവതി ചികിത്സയിലാണ്. സൈനികനായ ഭർത്താവിനും കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു. ഗർഭം അലസിപ്പിക്കാൻ വയറ്റിൽ ചവിട്ടിയെന്നും പരാതിയിൽ പറയുന്നു.
ഇവർ ആറ് മാസം മുൻപാണ് വിവാഹിതരായത്. യുവതി ഒരു മാസം ഗർഭിണിയാണ്. 28 പവൻ സ്വർണ്ണവും 11 ലക്ഷം രൂപയും സൈനികന്റെ കുടുംബം കൈക്കലാക്കിയെന്നും പരാതിയിലുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്നും കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം മുതൽ പീഡനം തുടങ്ങിയതാണെന്നും യുവതി പറഞ്ഞു.