കണ്ണൂര്‍: മട്ടന്നൂര്‍ നിയമസഭാ സീറ്റ് ആര്‍എസ്പിയില്‍ നിന്ന് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്. കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി വേണമെന്ന് പ്രാദേശിക ഘടകങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി കത്തയച്ചു. ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ഫലം ചൂണ്ടിക്കാട്ടിയാണ് മണ്ഡലം കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വന്നാല്‍ കടുത്ത മത്സരം നടത്താന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ കെ കെ ശൈലജ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു. ശൈലജ വീണ്ടും മത്സരിക്കാനെത്തുമ്പോള്‍ മികച്ച പോരാട്ടം സമ്മാനിക്കാന്‍ താന്‍ തയ്യാറാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് പറയുന്നു.















































































