ഇന്ന് ( 26/08/2023 ) കോട്ടയം പ്രെസ്സ് ക്ലബ്ബിൽ വെച്ച് നടന്ന പത്ര സമ്മേളനത്തിൽ അറിയിച്ചു. പെരുന്നാളിന്റെ ക്രമീകരണങ്ങൾക്കായി രൂപവൽക്കരിച്ച വിവിധ സബ് കമ്മറ്റികളുടെ നേതൃത്വത്തിൽ അവസാന വട്ട തയ്യാറെടുപ്പുകൾ നടക്കുന്നതായി ട്രസ്റ്റിമാരായ ബിനു ടി ജോയി താഴത്തേടത്ത്, എം ഐ ജോസ് ഊറോട്ട് കാലായിൽ, ദീപു തോമസ് ജേക്കബ് പൈലിത്താനത്ത്, സെക്രട്ടറി രഞ്ജിത്ത് കെ എബ്രഹാം കാരയ്ക്കാട്ട് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. വിവിധ മാധ്യമ പ്രധിനിധികൾ പങ്കെടുത്ത പത്ര സമ്മേളനത്തിൽ പള്ളിയിൽ നിന്നും പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ റെജി എം ഫിലിപ്പോസ് മുണ്ടാനിക്കൽ, തോമസ് മാണി നങ്ങേരാട്ട് എന്നിവരും പങ്കെടുത്തു.