ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് പരമവീരചക്ര ജേതാക്കളുടെ പേര് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവരെ പേരിടാത്ത 21 ദ്വീപുകൾക്കാണ് പേരിട്ടത്. സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ദേശീയ പരാക്രം ദിവസിലായിരുന്നു നീക്കം. പരമവീര ചക്ര പുരസ്കാര ജേതാക്കളുടെ പേരിലുള്ള ദ്വീപുകൾ വരും തലമുറകൾക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരമവീര ചക്ര പുരസ്കാര ജേതാക്കളെ ആദരിക്കുന്നതിനായാണ് കേന്ദ്ര സർക്കാർ മുൻകൈ എടുത്തത്. 21 ദ്വീപുകളിൽ 16 എണ്ണം നോർത്ത്, മിഡിൽ ആൻഡമാൻ ജില്ലയിലും അഞ്ചെണ്ണം തെക്കൻ ആൻഡമാനിലുമാണ്. ദ്വീപുകൾക്ക് പുരസ്കാര ജേതാക്കളുടെ പേരിടാനുള്ള സംരംഭം എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
