മലയാള സിനിമ രംഗത്തെ പ്രമുഖ നിർമ്മാതാക്കളുടെയും, വിതരണക്കാരുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. നിർമാതാക്കളായ താരങ്ങളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ഇന്നലെ തുടങ്ങിയ പരിശോധന ഇന്നും തുടരുകയാണ്. ചെന്നൈയിൽ നിന്നെത്തിയ 400 ലേറെ ഉദ്യോഗസ്ഥരാണ് വിവിധ സ്ഥലങ്ങളിൽ ഒരേസമയം നടക്കുന്ന പരിശോധനയിൽ പങ്കെടുക്കുന്നത്.
