പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി. പത്തനംതിട്ട അങ്ങാടിക്കലിലെ വീട്ടിൽനിന്ന് മന്ത്രി അടൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ ഉൾപ്പെടെയുള്ള നാലുപ്രവർത്തകരെയും പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
അടൂരിലെ ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനത്തിനായി വൈകിട്ട് നാലുമണിയോടെ മന്ത്രി വീട്ടിൽനിന്ന് യാത്രതിരിക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് എം.ജി. കണ്ണൻ ഉൾപ്പെടെ നാലുപേർ മന്ത്രിയുടെ വീടിന് സമീപമെത്തിയത്