2024 സാമ്ബത്തിക വർഷത്തില്‍ മില്‍ക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിന്റെ വിറ്റുവരവ് 8 ശതമാനം വർധിച്ച് 59,445 കോടി രൂപയായി.
ഫെഡറേഷന്റെ സുവർണ്ണ ജൂബിലി വർഷത്തിലാണ് ഈ നേട്ടമെന്ന് സഹകരണ സംഘത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. അമുല്‍ ബ്രാൻഡിന്റെ ഗ്രൂപ്പ് വിറ്റുവരവ് 2022-23ല്‍ 72,000 കോടി രൂപയില്‍ നിന്ന് (9 ബില്യണ്‍ ഡോളർ) 2023-24 സാമ്ബത്തിക വർഷത്തില്‍ 80,000 കോടി രൂപയായി (10 ബില്യണ്‍ ഡോളർ) വർധിച്ചു. ബ്രിട്ടൻ ആസ്ഥാനമായുള്ള ലോകത്തെ പ്രമുഖ ബ്രാൻഡ് കണ്‍സള്‍ട്ടൻസി കമ്ബനിയായ ബ്രാൻഡ് ഫിനാൻസ് പറയുന്നതനുസരിച്ച്, ലോകത്തിലെ ഏറ്റവും ശക്തമായ ഭക്ഷ്യ ബ്രാൻഡും ശക്തമായ ഡയറി ബ്രാൻുമാണ് അമുല്‍