കണ്ണൂര്‍ ആന്തൂര്‍ നഗരസഭയില്‍ രണ്ട് വാര്‍ഡുകളില്‍ എതിരില്ലാതെ എല്‍ഡിഎഫ്. എം.വി ഗോവിന്ദന്റെ വാര്‍ഡായ മോറാഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരില്ല.
പൊടിക്കുണ്ട് വാര്‍ഡിലും എതിരില്ലാതെ എല്‍ഡിഎഫ്. മലപ്പട്ടം പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലുമാണ് എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ആന്തൂര്‍ നഗരസഭയിലെ പത്തൊമ്പതാം വാര്‍ഡായ പൊടിക്കുണ്ട് കെ. പ്രേമരാജന്‍, രണ്ടാം വാര്‍ഡായ മൊറാഴയില്‍ കെ. രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഐ.വി ഒതേനന്‍, ആറാം വാര്‍ഡിലെ സി.കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു.
ഇവരെല്ലാം സിപിഎം സ്ഥാനാര്‍ഥികളാണ്. അടുവാപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചത് ശ്രദ്ധേയമായി.












































































