കോട്ടയം: ചങ്ങനാശ്ശേരി ഗവൺമെന്റ് വനിതാ ഐ.ടി.ഐയിൽ ഡി/സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസ്സിസ്റ്റന്റ് ട്രേഡുകളിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. ഗവൺമെന്റ് സ്റ്റൈപന്റോടുകൂടിയാണ് പഠനം. പ്രായപരിധിയില്ല. അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 30 വരെ ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം.
ഫോൺ: 9446321018, 9744624730, 0481-2400500